തിരുവേഗപ്പുര പദ്മനാഭൻ ചരിഞ്ഞു

പാലക്കാട്: ആനയ്ക്കടിയിൽപ്പെട്ട് പാപ്പാൻമാർക്ക് പരിക്ക്. തിരുവേഗപ്പുറയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുഴഞ്ഞുവീഴുന്നതിനിടയിൽ

Thiruvegappura Padmanabhan
ആനയ്ക്കടിയിൽ പാപ്പാൻമാരടക്കമുള്ള നാലുപേർ പെടുകയായിരുന്നു. ആന പിന്നീട് ചെരിഞ്ഞു.
തിരുവേഗപ്പുറ സ്വദേശികളായ ശ്രീരാഗ്, സനൽ, രാഗേഷ്, രഞ്ജിത്ത് എന്നിവർക്കാണ് പരിക്ക്. രണ്ടു പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. നാലുപേരും വളാഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവേഗപ്പുറയിൽ പിപിടി നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള തിരുവേഗപ്പുറ പത്മനാഭൻ എന്ന ആനയാണ് ചെരിഞ്ഞത്. ആനയ്ക്ക് രണ്ട് ദിവസമായി ഇരണ്ടക്കെട്ടുണ്ട്. തൂതപ്പുഴ കടവിന്റെ ഇടവഴിയിലാണ് ആനയെ തളച്ചിരുന്നത്. അവിടെ വെച്ചാണ് ആനയ്ക്ക് ചികിത്സ നൽകിയിരുന്നത്. ഇന്ന് വൈകീട്ട് വിദഗ്ധചികിത്സ നൽകാൻ മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടയിൽ ആന കുഴഞ്ഞു വീഴുകയായിരുന്നു.

Sivaraju @ Sakthikulangara, Kavanad, Kollam

ശിവരാജു ശക്തികുളങ്ങര ശ്രീധർമ്മശാസ്താആറ്റുകാൽ തിടമ്പ്


തിടമ്പ് തൃക്കടവൂർ ശിവരാജു 




പാമ്പാടി രാജൻ ,ഗുരുവായൂർ നന്ദൻ , വേമ്പനാട് അർജ്ജുനൻ ,കീഴൂട്ട് ശ്രീകണ്ഠൻ ,കീഴൂട്ട് വിശ്വനാഥൻ , കൂടൽമാണിക്യം മേഘാർജ്ജുനൻ, വെട്ടിക്കാട്ട് ചന്ദ്രശേഖരൻ , ഈരാറ്റുപേട്ട അയ്യപ്പൻ തുടങ്ങി അനവധി ഗജകേസരികൾ അണിനിരന്നു. കൂടാതെ പൊന്നാൻ ശിങ്കാരിമേള സംഘവും ഉത്സവത്തിന്റെ കൊഴുപ്പുകൂട്ടാൻ എത്തിയിരുന്നു.

തൃക്കടവൂർ ശിവരാജു






മുഴുവൻ വീഡിയോ കാണാൻ Full Video On Youtube  സന്ദർശിക്കുക.

Sivaraju at Thevalakkara Temple - Orukkam | Mynagappally, Kollam





തെക്കിന്റെ  തേവർ തൃക്കടവൂർ ശിവരാജു  തേവലക്കര , മൈനാഗപ്പള്ളിയിൽ എത്തിയപ്പോൾ.  2018-ൽ ഉത്സവത്തിന്റെ ഭാഗമായി  8-ആം ദിവസമാണ് ശിവരാജു  എത്തിയത്. ശിവരാജുവിനു ഒപ്പം വെട്ടിക്കാട്ട് ചന്ദ്രശേഖരൻ എഴുന്നള്ളത്തിനു എത്തിയിരുന്നു.     

Thrikkadavoor Sivaraju Mass Entry | Audio: Poothan Aattam


തൃക്കടവൂർ ശിവരാജുവിൻറെ  ഒരു മാസ്സ് എൻട്രി.



പാലക്കാട് ഒരു ക്ഷേത്രത്തിൽ എത്തിയ ശിവരാജുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചു.

അതിനു കുറച്ചു എഡിറ്റും, ആട്ടം കലാസമിതിയുടെ പൂതൻ  എന്ന ആൽബം ത്തിൽ നിന്നുമെടുത്ത ബാക്ഗ്രൗണ്ട്  മ്യൂസിക്കും സമന്വയിച്ചപ്പോൾ.