പാലക്കാട്: ആനയ്ക്കടിയിൽപ്പെട്ട് പാപ്പാൻമാർക്ക് പരിക്ക്. തിരുവേഗപ്പുറയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുഴഞ്ഞുവീഴുന്നതിനിടയിൽ
ആനയ്ക്കടിയിൽ പാപ്പാൻമാരടക്കമുള്ള നാലുപേർ പെടുകയായിരുന്നു. ആന പിന്നീട് ചെരിഞ്ഞു.
തിരുവേഗപ്പുറ സ്വദേശികളായ ശ്രീരാഗ്, സനൽ, രാഗേഷ്, രഞ്ജിത്ത് എന്നിവർക്കാണ് പരിക്ക്. രണ്ടു പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. നാലുപേരും വളാഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവേഗപ്പുറയിൽ പിപിടി നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള തിരുവേഗപ്പുറ പത്മനാഭൻ എന്ന ആനയാണ് ചെരിഞ്ഞത്. ആനയ്ക്ക് രണ്ട് ദിവസമായി ഇരണ്ടക്കെട്ടുണ്ട്. തൂതപ്പുഴ കടവിന്റെ ഇടവഴിയിലാണ് ആനയെ തളച്ചിരുന്നത്. അവിടെ വെച്ചാണ് ആനയ്ക്ക് ചികിത്സ നൽകിയിരുന്നത്. ഇന്ന് വൈകീട്ട് വിദഗ്ധചികിത്സ നൽകാൻ മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടയിൽ ആന കുഴഞ്ഞു വീഴുകയായിരുന്നു.
Thiruvegappura Padmanabhan |

0 comments: